രജനീകാന്തിനെ നായകനാക്കി സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2.0. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രം നവംബര്‍ 29ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്.
അതേസമയം, ചിത്രത്തിന്റെ റിലീസ് തിയതിയെ കുറിച്ച് തനിക്ക് പറയാനാകില്ലെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ചിത്രം എത്രയും പെട്ടെന്ന് റിലീസ് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സിനിമ മുഴുവനായി കണ്ടിട്ടില്ലെന്നും ഡബ്ബിങ് സമയത്ത് ചില സീനുകള്‍ മാത്രമേ കണ്ടുള്ളൂവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് സമയമെടുത്തതിനാലാണ് റിലീസ് നീട്ടിക്കൊണ്ടുപോയത്.
ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. എ ആര്‍ റഹ്മാനാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.