മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന് ഈ വർഷം അത്ര നല്ലതല്ല. രക്ഷാബന്ധൻ, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ തുടർച്ചയായ പരജയങ്ങളാണ് താരത്തിന്റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്നും നേരിട്ടത്. കനേഡിയൻ പൗരത്വമുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍. അതിനാല്‍ തന്നെ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാം എന്ത് അഭിപ്രായം പറഞ്ഞാലും അക്ഷയ് കുമാര്‍ ട്രോളിനിരയാകാറുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ കനേഡിയന്‍ പൗരത്വത്തെക്കുറിച്ച് ആദ്യമായി തുറന്നു സംസാരിക്കുകയാണ് അക്ഷയ് കുമാർ.
ലാലൻടോപ്പിനോട് സംസാരിക്കവെ താരം തന്റെ കനേഡിയൻ പൗരത്വത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്ത്യയിൽ നികുതി അടയ്‌ക്കുമ്പോഴും കനേഡിയൻ പൗരത്വം ഉണ്ടെന്നും താരം സമ്മതിച്ചു. ഒരു കാലത്ത് തുടര്‍ച്ചയായി തന്റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോഴാണ് താന്‍ കാനഡയിലേക്ക് കുടിയേറിയത് എന്നാണ് അക്ഷയ് കുമാർ പറയുന്നത്.
“താൻ ഒരു ഇന്ത്യക്കാരനാണ്, ഇന്ത്യയിൽ ജനിച്ച് വളര്‍ന്നയാളാണ്, എന്നും അങ്ങനെ തന്നെ തുടരും. തന്റെ സിനിമകള്‍ പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറായതും തനിക്ക് കനേഡിയൻ പൗരത്വം ലഭിച്ചതെന്നും താരം പറയുന്നു. “കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ സിനിമകൾ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകൾ പരാജയമായപ്പോള്‍. ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന് ജോലി ചെയ്യണമെന്ന് ഞാൻ കരുതി, ” അക്ഷയ് കുമാര്‍ പറയുന്നു.