അക്ഷയ് കുമാർ നയനാകുന്ന പുതിയ ചിത്രമാണ് പാഡ്മാൻ. തീയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ കഥയെകുറിച്ചും , ചിത്രീകരണത്തെ കുറിച്ചും അക്ഷയ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
ചിത്രത്തിലെ ഒരു രംഗമായ പിങ്ക് പാന്റിയും സാനിറ്ററി പാഡും ധരിക്കേണ്ട സമയത്ത് എനിക്ക് ഭയമായിരുന്നുവെന്നും, എന്നാൽ പിന്നിട് അത് മാറിയെന്നും താരം വെളിപ്പെടുത്തി. സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണെന്ന് അക്ഷയ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ സ്ത്രീകളുടെ ദൈന്യംദിന ആവശ്യങ്ങളുടെ ഭാഗമാണ് സാനിറ്ററി പാഡുകള്‍ . ജി.എസ്.ടി അതിനെ ബാധിക്കാന്‍ പാടില്ല. അവ സൗജന്യമായി ലഭ്യമാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരുപാട് രാജ്യങ്ങള്‍ സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്നുവെന്നും അതിനാൽ പുരുഷന്മാരും ഈ വിഷയത്തിൽ ബോധവാന്മാരാണെന്നും അക്ഷയ് കൂട്ടിച്ചേർത്തു.
സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോനം കപൂറും രാധികാ ആപ്‌തെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ജനുവരി 25ന് തീയേറ്ററിൽ എത്തും.