അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് എം. തിവാരി ഒരുക്കുന്ന ബെല്‍ബോട്ടത്തിന്റെ റിലീസ് വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഓഗസ്റ്റിലേക്ക് റിലീസ് മാറ്റാനാണ് സാധ്യത. ചില സംസ്ഥാനങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെയും തിയറ്ററുകള്‍ ഈ മാസം അവസാനത്തോടെ തുറക്കാനുള്ള സാധ്യത വിദൂരമായതിന്റെയും സാഹചര്യത്തിലുമാണ് തീരുമാനം.
ജൂലൈ 27ന് ആഗോളതലത്തില്‍ സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം വിദേശത്ത് ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ് ബെല്‍ബോട്ടം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം.
1980ന്റെ പശ്ചാത്തലത്തില്‍ ചാരവൃത്തി പ്രമേയമാക്കി ഒരുക്കുന്ന ത്രില്ലര്‍ സിനിമയാണ് ബെല്‍ബോട്ടം. അക്ഷയ് കുമാറിനൊപ്പം ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക.വാഷു ഭഗ്‌നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, മോനിഷ അദ്വാനി, നിഖില്‍ അദ്വാനി, മധു ഭോജ്വാനി എന്നിവരാണ് നിര്‍മാതാക്കള്‍. അസീം അറോറ, പര്‍വീസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.