തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ അക്ഷയ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ ബുധനാഴ്ച സർവീസ് നിർത്തിവച്ച് സൂചനാപണിമുടക്ക് നടത്തും.
ആധാർ സർവീസ് ചാർജ് വർധിപ്പിക്കുക, ആധാറിനെ സർവീസ് ടാക്സ് പരിധിയിൽനിന്ന് ഒഴിവാക്കുക, സർവീസ് ചാർജ് തുക അതതു മാസം നല്കുക, ആധാർ ഇനത്തിൽ ഐടി.
മിഷനു ലഭിച്ച പണം അക്ഷയകേന്ദ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.