അക്ഷയതൃതീയ; ഓണ്‍ലൈന്‍ സ്വര്‍ണ വില്‍പ്പന 20 ശതമാനം

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ അക്ഷയതൃതീയ ദിനത്തില്‍ ജനങ്ങള്‍ ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങി. ഇത്തവണയും ഓണ്‍ലൈന്‍ ആയാണ് സ്വര്‍ണ വില്‍പ്പന നടന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാരണം സ്വര്‍ണക്കടകള്‍ തുറന്നിരുന്നില്ല. ഇക്കൊല്ലം 15-20 ശതമാനം വില്‍പന നടന്നതായാണ് കണക്കുകള്‍. കഴിഞ്ഞ തവണയും തരക്കേടില്ലാത്ത ഓണ്‍ലൈന്‍ വില്‍പ്പന നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അക്ഷയതൃതീയ വില്‍പ്പന മെച്ചപ്പെട്ടിട്ടുണ്ട്.

Top