ബ്രഹ്മാണ്ഡചിത്രം യന്തിരന്‍ 2വില്‍ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയുമായാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ എത്തുന്നത്. ഭ്രാന്തനായ ഒരു ശാസ്ത്രഞ്ജന്റെ വേഷമാണ് അക്ഷയ്ക്ക് ചിത്രത്തില്‍്. അയാള്‍ ചെയ്യുന്നൊരു പരീക്ഷണം പാളിപ്പോയി ഭീകരരൂപിയായി മാറുന്നതാണ് കഥയുടെ പ്രമേയം.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഭീകരരൂപിയായ ശാസ്ത്രഞ്ജന്‍ കടന്നുവരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. കോടികള്‍ മുടക്കിയാണ് ചിത്രത്തിന്റെ സെറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്.
350 കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനീകാന്തും ആമി ജാക്‌സനും പ്രധാനവേഷങ്ങളിലെത്തുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തില്‍ സാബു സിറില്‍ ആയിരുന്നു ആര്‍ട് ഡയറക്ഷന്‍. ബാഹുബലി 2 ന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. ആന്റണിയാണ് എഡിറ്റിങ്. വിഷ്വല്‍ ഇഫക്റ്റ്‌സ് ശ്രീനിവാസ് മോഹന്‍ കൈകാര്യം ചെയ്യും. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.
ത്രീഡിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാര്‍ക്, അയണ്‍മാന്‍, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ ഡയറ്കടര്‍ കെന്നീ ബേറ്റ്‌സ് ആണ് യന്തിരന്‍ 2വിന്റെ ആക്ഷന്‍. വിഎഫ്എക്‌സ് ലൈഫ് ഓഫ് പൈ ടീമായ ജോണ്‍ ഹഗ്‌സ്, വാള്‍ട് എന്നിവരാണ്