akshita garud not interested in bollywood

ബോളിവുഡിന്റെ നായികാവസന്തം കാജലും ഭര്‍ത്താവ് അജയ് ദേവ്ഗണും ഒന്നിച്ചഭിനയിച്ച ദില്‍ ക്യാ കരേ എന്ന ചിത്രം ഓര്‍ക്കുന്നുണ്ടോ? കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരുടെയും മകളായി അഭിനയിച്ച അക്ഷിതാ ഗരുഡ് എന്ന പെണ്‍കുട്ടിയെയോ?

ചുരുളന്‍ മുടി അഴിച്ചിട്ടു കുസൃതിക്കണ്ണുകളുമായി നടന്ന ആ കൊച്ചുപെണ്‍കുട്ടിയെ ഇന്നു കണ്ടാല്‍ ഞെട്ടും.

ദില്‍ ക്യാ കരേയില്‍ നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസുകളില്‍ കുടിയേറിയ അക്ഷിത ഇന്ന് റീബോക്, അഡിഡാസ് കമ്പനികളുടെ കമ്മ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ് ആണ്.
akshith
ചില ചിത്രങ്ങളിലും പരസ്യങ്ങളിലും ടിവി ഷോകളിലും ഒക്കെ അഭിനയിച്ച അക്ഷിത അക്കാലത്ത് ടിവി പ്രേക്ഷകരുടെ പരിചിത താരമായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ബോളിവുഡുമായി യാതൊരു ബന്ധവുമില്ലാതെ നില്‍ക്കുമ്പോഴും അക്ഷിത ഗ്ലാമറായി തന്നെ ഇരിക്കുന്നുണ്ട്.

കുട്ടിക്കാലത്തേ സിനിമ ഉപേക്ഷിച്ചുവെങ്കിലും അക്ഷിത മറ്റു പല സിനിമാ നടിമാരെക്കാളും കിടിലന്‍ ലുക്കിലാണ് ഓരോ തവണയും പൊതുവേദികളിലേക്കെത്തുന്നത്.
akshitha
വളര്‍ത്തു മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അക്ഷിത പെറ്റ്‌സെട്ര എന്ന സ്ഥാപനവും നടത്തിപ്പോരുന്നുണ്ട്. വെക്കേഷനിലോ ജോലി സമയങ്ങളിലോ തങ്ങളുടെ ഓമന മൃഗങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പെറ്റ്‌സെട്ര.

കെട്ടിലും മട്ടിലും അടിമുടി ഫാഷനബിള്‍ ആയ അക്ഷിത അധികം വൈകാതെ വീണ്ടും ബോളിവുഡിന്റെ അകത്തളങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

Top