റിയാദ്: സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസര്‍ അല്‍ ഹിലാലിനെതിരെ പരാജയം വഴങ്ങിയിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ പരാജയം. അല്‍ ഹിലാലിന്റെ സ്വന്തം തട്ടകമായ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ഇറങ്ങിയിട്ടും അല്‍ നസറിന് വിജയിക്കാനായിരുന്നില്ല.
Ronaldo blew kisses at the Al-Hilal fans as they chanted Messi’s name 😅
(via @footballontnt)pic.twitter.com/VVTrQg4q0h
— B/R Football (@brfootball) December 1, 2023
ആദ്യ പകുതിയ്ക്ക് ശേഷം ഗ്രൗണ്ടില്‍ നിന്ന് പോവുകയായിരുന്ന റൊണാള്‍ഡോയെ ‘മെസ്സി… മെസ്സി’ എന്ന ചാന്റുകളുമായാണ് ഹിലാല്‍ ആരാധകര്‍ വരവേറ്റത്. മത്സരത്തിനിടെ റൊണാള്‍ഡോയുടെ കാലില്‍ പന്ത് ലഭിക്കുമ്പോഴും ഹിലാല്‍ ആരാധകര്‍ ലയണല്‍ മെസ്സിയുടെ ചാന്റ് വിളിച്ചിരുന്നു. എന്നാല്‍ ഫ്ളൈയിങ് കിസ് നല്‍കിയാണ് ആരാധകരുടെ ഈ പെരുമാറ്റത്തോട് റൊണാള്‍ഡോ പ്രതികരിച്ചത്. ആരാധകര്‍ക്ക് ചിരിച്ചുകൊണ്ട് ഫ്ളൈയിങ് കിസ് നല്‍കുന്ന റൊണാള്‍ഡോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ആദ്യ പകുതിയ്ക്ക് ശേഷം ഗ്രൗണ്ടില്‍ നിന്ന് പോവുകയായിരുന്ന റൊണാള്‍ഡോയെ ‘മെസ്സി… മെസ്സി’ എന്ന ചാന്റുകളുമായാണ് ഹിലാല്‍ ആരാധകര്‍ വരവേറ്റത്. മത്സരത്തിനിടെ റൊണാള്‍ഡോയുടെ കാലില്‍ പന്ത് ലഭിക്കുമ്പോഴും ഹിലാല്‍ ആരാധകര്‍ ലയണല്‍ മെസ്സിയുടെ ചാന്റ് വിളിച്ചിരുന്നു. എന്നാല്‍ ഫ്ളൈയിങ് കിസ് നല്‍കിയാണ് ആരാധകരുടെ ഈ പെരുമാറ്റത്തോട് റൊണാള്‍ഡോ പ്രതികരിച്ചത്. ആരാധകര്‍ക്ക് ചിരിച്ചുകൊണ്ട് ഫ്ളൈയിങ് കിസ് നല്‍കുന്ന റൊണാള്‍ഡോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
രണ്ടാം ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ അല്‍ ബുലൈഹി റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ ആതിഥേയര്‍ പത്തുപേരായി ചുരുങ്ങി. എന്നാല്‍ ഇഞ്ച്വറി ടൈമിന്റെ അവസാനം വീണ്ടും ഗോള്‍ നേടി മിട്രോവിച്ച് അല്‍ നസറിന് ആധികാരിക വിജയം സമ്മാനിച്ചു. അല്‍ ഹിലാലിനെതിരെ പരാജയം വഴങ്ങിയതോടെ അല്‍ നസറിന്റെ വിജയക്കുതിപ്പിന് ഇതോടെ അവസാനമായി. അതേസമയം അല്‍ ഹിലാല്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താനും അല്‍ ഹിലാലിന് സാധിച്ചു.സെര്‍ബിയന്‍ താരം അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് ഇരുഗോളുകളും നേടിയത്. 89-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും ഹെഡറിലൂടെ ഗോളടിച്ചാണ് അല്‍ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കിയത്.മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോള്‍ സമനില ഗോളിനായി അല്‍ നസര്‍ കഠിനമായി പരിശ്രമിച്ചു. എന്നാല്‍ അല്‍ നസറിന്റെ ഹൃദയം തകര്‍ത്ത് രണ്ട് ഗോളുകള്‍ കൂടി പിറക്കുകയാണ് ചെയ്തത്.