ജറുസലം: രാജ്യത്ത് അല്‍ജസീറ ചാനലിന് നിരോധനമേര്‍പ്പെടുത്തുമെന്ന് ഇസ്രയേല്‍.
ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവാണ് കടുത്ത നിലപാട് വ്യക്തമാക്കിയത്.
ജറുസലം സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് നെതന്യാഹു നിലപാട് കടുപ്പിച്ചത്.
പ്രദേശത്തെ ജനങ്ങളെ അക്രമാസക്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നത് അല്‍ജസീറ നിര്‍ബാധം തുടരുകയാണ്. ഇതിന് തടയിടണമെന്നും ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും പലതവണ നിര്‍ദേശം നല്‍കിയിരുന്നു. നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം ഇതു സംബന്ധിച്ച് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ അതിന്മേല്‍ നടപടിയുണ്ടായിരുന്നില്ല.
ഇനിയും ഇത് തുടര്‍ന്നാല്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും ചാനല്‍ നിരോധിക്കുമെന്നും നെതന്യാഹു അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.