Al Qaeda goes local, uses Tamil and Malayalam for recruitment in South India

ചെന്നൈ: ആഗോള ഭീകരസംഘടനയായ ഐഎസിന്റെ ആശയ പ്രചാരണങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് മുന്നിലെത്താന്‍ അല്‍ക്വഇദ ശ്രമിക്കുന്നു.

ഇതിന്റെ ഭാഗമായി അല്‍ഖ്വയ്ദ പ്രസിദ്ധീകരണങ്ങള്‍ക്കും ആശയപ്രചാരണങ്ങള്‍ക്കുമായി മലയാളവും തമിഴും ഉപയോഗിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അല്‍ക്വഇദയുടെ മാധ്യമായ ഗ്ലോബല്‍ ഇസ്ലാമിക്ക് മീഡിയ ഫ്രണ്ട് അവരുടെ വീഡിയോകളും സന്ദേശങ്ങളും ലേഖനങ്ങളും പ്രാദേശിക ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ പുതിയ ഒരു സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്.

ഇത് ആദ്യമായാണ് ദക്ഷിണേന്ത്യയിലേയും ശ്രീലങ്കയിലെയും യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അല്‍ഖ്വയ്ദ നടത്തുന്നത്.

തമില്‍ അന്‍സര്‍, ഒളിവിന്‍ ചാരത്ത് എന്നീ ഓണ്‍ലൈന്‍ പേജുകളിലൂടെ സാമൂഹിക മാദ്ധ്യമങ്ങളിലും അല്‍ക്വഇദ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞു.

ജിഹാദ്ദി വിരുദ്ധ പ്രവര്‍ത്തകരും ഹാക്കര്‍മാരും ഇവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് നിരീക്ഷിക്കുന്നുണ്ട്.

‘സിറിയ ത്രൂ ഇന്ത്യന്‍ ഐസ് ‘ എന്ന ഫേസ്ബുക്ക് പേജില്‍ സിറിയയിലെ അല്‍ക്വഇദ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അപ്പ്‌ഡേറ്റുകള്‍ തമിഴിലും മലയാളത്തിലും വരുന്നുണ്ട്.

കൂടാതെ മെസേജ് ആപ്പായ ടെലഗ്രാമിലേക്ക് ആളുകളെ ക്ഷണിക്കുന്ന പേജുകളും നിരവധിയാണ്. സിറിയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഐഎസില്‍ ചേരുന്നതിന് പകരം അല്‍ക്വഇദയില്‍ ചേരുകയാണ്.

ഇവരില്‍ മിക്കവാറും പേര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. ഇവരാണ് തര്‍ജ്ജിമ ചെയ്യാന്‍ സംഘടനയെ സഹായിക്കുന്നതെന്നാണ് കരുതുന്നത്.

Top