ന്യുയോര്‍ക്ക്: അല്‍ഖ്വയ്ദ നേതാവ് ജമാല്‍ അല്‍ ബദാവി യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് യെമനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ജമാല്‍ അല്‍ ബദാവി കൊല്ലപ്പെട്ടതെന്ന് സെന്‍ട്രല്‍ കമാന്റ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ സ്ഥിരീകരിച്ചു.
പതിനെട്ടു വര്‍ഷം മുന്‍പ് അമേരിക്കന്‍ നാവിക സേനയുടെ മിസൈല്‍ പ്രതിരോധ കപ്പലായ യുഎസ്എസ് കോളിലുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വയ്ദ നേതാവാണ് ജമാല്‍ അല്‍ ബദാവി. 2000 ഒക്ടോബര്‍ 12 നായിരുന്നു ആക്രമണം നടന്നത്.
നാവികരും ബന്ധുക്കളുമുള്‍പ്പടെ 17 ഓളം പേര്‍ ജമാലിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസ് ജമാല്‍ അല്‍ ബദാവിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.