മൊഗാദിഷു: തെക്കന്‍ സോമാലിയയിലെ കെനിയന്‍ സൈനികതാവളത്തിന് നേരെ അല്‍ ഷാബാബ് ഭീകരാക്രമണം. അമ്പതോളം സൈനികരെ കൊലപ്പെടുത്തിയതായും സൈനിക താവളത്തിന്റെയും സമീപപ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായും അല്‍ ഷബാബ് അവകാശപ്പെട്ടു. സൈനിക വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തതായും അല്‍ ഷബാബ് അറിയിച്ചു.
എന്നാല്‍ അല്‍ ഷബാബിന്റെ ആക്രമണത്തെ പ്രതിരോധിച്ചതായി കെനിയന്‍ സൈനിക വക്താവ് വ്യക്തമാക്കി. ഭീകരര്‍ക്ക് സൈനിക താവളം പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ വധിച്ചതായും സൈനിക വക്താവ് പറഞ്ഞു.
ആഫ്രിക്കന്‍ യൂണിയന്‍ മിഷന്റെ ഭാഗമായി 3,600 കെനിയന്‍ സൈനികരാണ് അല്‍ ഷബാബിനെ പ്രതിരോധിക്കാന്‍ സോമാലിയയിലുള്ളത്. പാശ്ചാത്യ പിന്തുണയുള്ള സോമാലിയന്‍ സര്‍ക്കാരിനെതിരെ അല്‍ ഷബാബ് നിരന്തരം ആക്രമണം നടത്തുന്നുണ്ട്.