സംവിധായകന്‍ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു; വധു ചെന്നെ സ്വദേശിനി

സംവിധായകന്‍ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടറാണ് വധു. ജൂലൈ 11ന് ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചന. വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിജയ്. ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അമല പോളുമായ് വിജയ് പ്രണയകൃത്തിലാവുന്നതും ഇരുവരും 2014 ല്‍ വിവാഹം കഴിച്ചതും.

എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടുപോയില്ല. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹ ബന്ധം വേര്‍പെടുത്തിയത്.

ഇപ്പോള്‍ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് എഎല്‍ വിജയുടെ അടുത്ത പ്രോജക്ട്. കങ്കണയാണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുന്നത്.

Top