അലഹബാദ്: മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി . സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള ലംഘനമാണ് മുത്തലാഖ്.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു. മുസ്ലിം വനിതാ സംഘടനകള്‍ ഉള്‍പ്പെയെുള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി.
മുത്തലാഖിന്റെ സാധുത പരിശോധിക്കാന്‍ കോടതിക്ക് അവകാശമില്ലെന്നും പരിഷ്‌കാരങ്ങളുടെ പേരില്‍ വ്യക്തിനിയമം മാറ്റിയെഴുതാന്‍ കഴിയില്ലെന്നുമുള്ള വ്യക്തിനിയമ ബോര്‍ഡിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.
മുസ്ലിം വ്യക്തി നിയമബോര്‍ഡിനെതിരേ ശക്തമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചത്.