കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയതായി റിപ്പോര്‍ട്ട്. നിരോധിക്കപ്പെട്ട സംഘടനകളിലുള്ളവര്‍ക്കൊപ്പം അലന് നില്ക്കുന്ന ഫോട്ടോകള്‍ പൊലീസ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്.
നാല് വര്‍ഷം മുമ്പ് വരെ അലന് ഈ സംഘടനകളില്‍ അംഗമായിരുന്നു എന്ന് തെളിയ്ക്കുന്നതാണ് ഈ ചിത്രങ്ങള്‍. അലന് പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പ് തന്നെ ഈ സംഘടനകളില്‍ അംഗമായിരുന്നു എന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്. നേരത്തെ ഈ സംശയം സ്കൂള്‍ അധികൃതരും പൊലീസിനെ അറിയിച്ചിരുന്നു.
കുട്ടിയെന്നുള്ള പരിഗണന നല്കി പൊലീസ് അന്ന് നടപടികളിലേക്ക് കടന്നിരുന്നില്ല. പക്ഷേ, അന്നുമുതല്‍ തന്നെ അലന് ഷുഹൈബ് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലായിരുന്നു.
അലനുമായി ഈ സംഘടനയില്‍ ഉള്ളവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. അതേസമയം, വിദ്യാര്‍ഥികളായ അലന് ഷുഹൈബ്, താഹ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കഴിഞ്ഞദിവസം ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.