പൊലീസ് മര്‍ദിച്ചു, ചികിത്സ പോലും നല്‍കിയില്ല; പ്രതികരിച്ച് അലനും താഹയും

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പ്രതികരിച്ച് യുഎപിഎകേസില്‍ അറസ്റ്റിലായ അലനും താഹയും. അലന്‍ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങള്‍ എന്‍ഐഎ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നല്‍കണമെന്ന് അലന്‍ ആവശ്യപ്പെട്ടു.

ഇന്നലെ അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.

Top