തിരുവനന്തപുരം: അലനും താഹയും മാവോവാദികളാണെന്നും ഇരുവരെയും ഒരുമാസം മുമ്പേ പുറത്താക്കിയെന്നും സി.പി.എമ്മിന്റെ ഔദ്യോഗിക വിശദീകരണം. പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ക്കൊടുവിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
ഇരുവര്‍ക്കുമേതിരേ പാര്‍ട്ടി ഒരു നടപടിയുമെടുത്തിട്ടില്ലെന്നാണ് ജനുവരി 23-ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞത്. ഇതിനു വിരുദ്ധമാണ് ഒരുമാസംമുമ്പേ ഇരുവരെയും പുറത്താക്കിയെന്ന കോടിയേരിയുടെ പ്രതികരണം.
സംസ്ഥാനസമിതി യോഗത്തില്‍ ഇക്കാര്യം വിശദീകരിച്ചശേഷമാണ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ഇരുവരെയും തെറ്റുതിരുത്തിച്ച് തിരിച്ചുകൊണ്ടുവരുമെന്ന് പി. മോഹനന്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന്, അതവരെ സസ്‌പെന്‍ഡുചെയ്തപ്പോള്‍ പറഞ്ഞതാണെന്നായിരുന്നു കോടിയേരിയുടെ മറുപടി.