വിജയ്‌യും ആറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രം ‘ആളപ്പോറന്‍ തമിഴന്‍’

ളയദളപതി വിജയ്‌യും ആറ്റ്‌ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ആളപ്പോറന്‍ തമിഴന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തെറിയും മെര്‍സലുമാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍. 2019 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, നവംബര്‍ 6നാണ് വിജയ് ചിത്രം സര്‍ക്കാര്‍ തിയേറ്ററുകളിലെത്തുന്നത്. എ ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷാണ് നായികയായെത്തുന്നത്. വരലക്ഷ്മി ശരത്കുമാറും രാധാ രവിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Top