കൊല്ലം : കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമരം നടക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ഇന്ന് ആലപ്പാട് എത്തുന്നുണ്ട്.
ഇന്ത്യന്‍ റെയര്‍ എര്‍ത് സ് ലിമിറ്റഡിന്റെ ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിലുളള സമരസമിതി നടത്തുന്ന സമരം എഴുപത്തിയഞ്ചാം ദിവസമാണിന്ന്.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഈ മാസം 16ന് നടക്കും. വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഐആർഇ പ്രതിനിധികളും പങ്കെടുക്കും. സമരസമിതി പ്രതിനിധികളെ യോഗത്തിലേക്കു വിളിച്ചിട്ടില്ല.