ആലപ്പാട് ഖനനം നിര്‍ത്തി വച്ച് ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ലെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച് ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിഎസിന്റെ അഭിപ്രായം ആ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം അല്ല എന്നാണ് മനസിലാക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം. പുതിയ ആവശ്യങ്ങള്‍ വയ്ക്കുന്നത് ശരിയല്ലെന്നും രണ്ട് കമ്പനികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top