കൊല്ലം: ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ കരിമണല്‍ ഖനനം ശാസ്ത്രീയമായി മാത്രം നടത്തിയാല്‍ മതിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
ഇത് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബീച്ച് വാഷ് പൂര്‍ണമായും നിര്‍ത്തേണ്ടതില്ലെന്നും ശാസ്ത്രീയമായി എടുക്കാന്‍ പറ്റുന്ന കരിമണല്‍ എടുക്കണമെന്നും നിയമസഭാ സമിതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രാദേശികമായ മേല്‍നോട്ടത്തിന് ഫലപ്രദമായ സമിതിയുണ്ടാക്കണമെന്നും നിലവിലുള്ള കുഴികള്‍ മൂടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.