തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും.
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്.
ആലപ്പാട് ഖനനത്തിന്റെ ആഘാതം പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. ഇടക്കാല റിപ്പോര്‍ട്ട് വരുന്നതു വരെ സീ വാഷിംഗ് നിര്‍ത്തി വയ്ക്കാനും തീരുമാനമായി.
ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ ഹരിത ട്രിബ്യുണല്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദമായ വിവരങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉള്‍പ്പെടുത്തിയാകണം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നാണ് ഹരിത ട്രിബ്യൂണല്‍ അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.