ആലപ്പാട് സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ആര്‍.രാമചന്ദ്രന്‍

കൊല്ലം : ആലപ്പാട്ടെ സമരം തീര്‍ക്കാന്‍ അനുനയ ശ്രമവുമായി കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍. സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. വ്യവസായ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് എംഎല്‍എ മുന്നിട്ടിറങ്ങുന്നത്.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തിരുന്നു. ഖനനം നിര്‍ത്തണമെന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യവും പാര്‍ട്ടി തള്ളിയിരുന്നു.

Top