കരിമണല്‍ ഖനനം; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്ന് ഇ.പി.ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ഇ.പി.ജയരാജന്‍.

പ്രതിഷേധിക്കുന്നവര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്നും കേരളത്തിന്റെ സമ്പത്താണ് കരിമണലെന്നും അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ആലപ്പാട്ടുകാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അങ്ങനെയുള്ള അവസ്ഥയില്‍ ഖനനം നിര്‍ത്തി കമ്പനി പൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Top