കണ്ണൂർ: ആലപ്പാട്ടെ സമരം എന്തിന് വേണ്ടിയുള്ളതായിരുന്നെന്ന് അറിയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ.
ആലപ്പാട്ടുകാർ ആരും സമരത്തിനില്ലെന്നും ഖനനം നിർത്തില്ലെന്നും ആലപ്പാടുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്ന് പറഞ്ഞതുമൊക്കെ ഒരു പ്രയോഗം മാത്രമാണെന്നും സമരത്തിന്റെ പേരിൽ ഇടതുപാർട്ടികൾ തമ്മിൽ ഭിന്നതിയില്ലെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
അതേസമയം, ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന് പറഞ്ഞ മന്ത്രി ഇ.പി ജയരാജൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
മന്ത്രി ദുർവാശി ഉപേക്ഷിച്ച് പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണമെന്നും പ്രദേശവാസികൾ തന്നെയാണ് ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നതെന്നും ആലപ്പാട്ടെ പ്രശ്‌നപരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കണമെന്നും സമരക്കാരെയും സർക്കാർ ചർച്ചയ്ക്ക് വിളിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.