ആലപ്പുഴ: ആലപ്പുഴയിലെ അരൂര്‍ ചന്തിരൂരിൽ വൻ തീപിടുത്തമുണ്ടായി. പ്രീമിയര്‍ സീഫുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപടര്‍ന്നത്. ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ല. ഫാക്ടറിക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ചേര്‍ത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.