ക്ലറിക്കല്‍ പിശക്, ഔദ്യോഗിക പിഴവ് തിരുത്താമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ

ആലപ്പുഴ : തന്റെ ഔദ്യോഗിക പിഴവ് തിരുത്താമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ. ഓഫീസിലെ ക്ലറിക്കല്‍ പിശകാണെന്നും കോടതി അനുവധിച്ചാല്‍ തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലെ സര്‍വ്വേ നമ്പര്‍ തിരുത്താമെന്നും ടി.വി അനുപമ അറിയിച്ചു.

ഹൈക്കോടതിയുടെ വിമര്‍ശനത്തെതുടര്‍ന്നാണ് കലക്ടറുടെ വിശദീകരണം

തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. കലക്ടര്‍ക്ക് രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നു. കലക്ടര്‍ എന്തുജോലിയാണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് ഹര്‍ജി നല്‍കിയത്.

Top