വാക്ക് തര്‍ക്കം; കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തി കൊലപ്പെടുത്തി

ആലപ്പുഴ: കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്താണ് സംഭവം. കരുനാട് വീട്ടില്‍ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഗിരീഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. സംഭവത്തില്‍ മഹേഷിന്റെ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.

Top