ആലപ്പുഴ: ആലപ്പുഴയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് പുത്തന്‍പറമ്പില്‍ അനില്‍(36) ആണ് മരിച്ചത്. അനിലിന്റെ ഭാര്യ സന്ധ്യയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ അനിലിന്റെ വീട്ടില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.സംഭവത്തില്‍ അയല്‍വാസികളായ അമല്‍, കെവിന്‍ എന്നിവരെ പൊലീസ് തെരയുന്നു.