എസ്എന്‍ഡിപി ഫണ്ട് ക്രമക്കേട്‌; സുഭാഷ് വാസുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

ആലപ്പുഴ: മാവേലിക്കര എസ്എന്‍ഡിപി യൂണിയനിലെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന.

സുഭാഷ് വാസുവിന്റെ കായംകുളം പള്ളിക്കലിലെ വീട്ടിലും അടുത്ത ബന്ധുക്കളുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റായിരുന്ന സുഭാഷ് വാസുവിന്റെ ഭരണസമിതി പണം വെട്ടിപ്പു നടത്തിയെന്ന കേസിലാണ് പരിശോധന. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല.

Top