ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ടിപി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥയാക്കാനൊരുങ്ങി സുഭാഷ് വാസു.
ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ടിപി സെന്‍കുമാറിനെ മത്സരിപ്പിക്കുന്നത്.
ബി.ഡി.ജെ.എസിനെയും എന്‍.ഡി.എ സംസ്ഥാന ഘടകത്തെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സുഭാഷ് വാസു. കുട്ടനാട് സീറ്റില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി ബി.ഡി.ജെ.എസാണ് മത്സരിക്കുന്നത്. എന്നാല്‍ തങ്ങളാണ് ഔദ്യോഗിക ബിഡിജെഎസ് എന്നും വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കില്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്നും സുഭാഷ് വാസു വെല്ലുവിളിച്ചു.
വെള്ളാപ്പള്ളി നടേശനും തുഷാറും എന്‍.ഡി.എയേയും ഈഴവ സമുദായത്തേയും വഞ്ചിക്കുകയാണെന്ന് സുഭാഷ് വാസു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സുഭാഷ് വാസുവിന്റെ നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ നിലവില്‍ ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വവുമായും എസ്.എന്‍.ഡി.പിയുമായും ഇടഞ്ഞുനില്‍ക്കുകയാണ് സുഭാഷ് വാസു.
കുട്ടനാട് എം.എല്‍.എയായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.