ആലപ്പുഴ: പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ കഴിയാതെ 38 ദിവസം സൂക്ഷിച്ച മൃതദേഹം സംസ്‌കരിച്ചു. യാക്കോബായ വിഭാഗത്തിലെ ആലപ്പുഴ കിഴക്കേ വീട്ടില്‍ മറിയാമ്മ രാജ( 92)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ സംസ്‌കരിച്ചത്. കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലാണ് സംഭവം.
യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗം മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതിരുന്നത്. 38 ദിവസമായി പ്രത്യേക പേടകത്തില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ അഞ്ചരയ്ക്ക് നൂറോളം വിശ്വാസികള്‍ ചേര്‍ന്ന് സെമിത്തേരിയില്‍ കടന്ന് സംസ്‌കാരം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുമായി ഇരുവിഭാഗവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സംസ്‌കാരം ഇന്ന് നടന്നത്.