മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്

ലണ്ടന്‍:എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് മുന്‍ നായകനും ഓപ്പണറുമായ അലിസ്റ്റര്‍ കുക്ക്. ഒറ്റ ഇന്ത്യന്‍ താരം പോലുമില്ലാതെയാണ് കുക്ക് തന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തത്.

ഇംഗ്ലീഷ് ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഗ്രാഹാം ഗൂച്ചും ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനുമാണ് കുക്കിന്റെ ടീമിന്റെ ഓപ്പണര്‍മാര്‍. വണ്‍ ഡൗണില്‍ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെത്തുന്നു. സച്ചിന്‍ ഇറങ്ങുന്ന നാലാം നമ്പറില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ ആണ് കുക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. എബി ഡിവില്ലിയേഴ്‌സ്, കുമാര്‍ സംഗക്കാര, ജാക്വിസ് കാലിസ്, ഷെയ്ന്‍ വാട്‌സണ്‍, മുത്തയ്യ മുരളീധരന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് കുക്കിന്റെ എക്കാലത്തെയും മികച്ച ടീമിലെ പതിനൊന്നുപേര്‍.

കുക്കിന്റെ മികച്ച ടെസ്റ്റ് ഇലവനില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇല്ലാത്തത് ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ട്.

Top