അല്‍ബേനിയ ഭൂകമ്പം: മരണം 35 ആയി, രക്ഷാപ്രവര്‍ത്തനത്തിനായി 400 സൈനികര്‍

ടിരാന: അല്‍ബേനിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. പരിക്കേറ്റ 600 പേരില്‍ ചിലരുടെ നില ഗുരുതരമാണ്. 25ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

6.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തെത്തുടര്‍ന്നു നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. അല്‍ബേനിയയുടെ സമീപരാജ്യങ്ങളായ കൊസവോ, മോണ്ടനിഗ്രോ, ഗ്രീസ്, സെര്‍ബിയ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി. ബോസ്‌നിയയിലെ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തി.

അല്‍ബേനിയിലെ ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് ഭൂകമ്പത്തില്‍ ഏറെ നാശമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി 400 സൈനികരെ നിയമിച്ചിട്ടുണ്ട്.

Top