ഹിറ്റ്‌ലര്‍ പുരാതന ഇന്ത്യന്‍ പുസ്തകങ്ങള്‍ പഠിച്ചിരുന്നു ; വിദ്യാഭ്യാസവകുപ്പ് മാസിക

hitler-magazine

ജയ്പുര്‍: ജര്‍മന്‍ സ്വേച്ഛാദിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പുരാതന ഇന്ത്യന്‍ പുസ്തകങ്ങള്‍ പഠിച്ചിരുന്നതായി രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മാസിക. സെക്കന്ററി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മാസികയില്‍ പുരാതന ഇന്ത്യയും, ശാസ്ത്രവും എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്. ബിക്കാനീറില്‍ നിന്നുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ ദീപക് ജോഷിയാണ് ലേഖകന്‍.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പുരാതന ഇന്ത്യന്‍ പുസ്തകങ്ങളെ പുകഴ്ത്തിയിരുന്നു, ഹിറ്റ്‌ലര്‍ ഇന്ത്യന്‍ പുസ്തകങ്ങളെ സംബന്ധിച്ചു പഠിക്കുകയും ടൈം മെഷീന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു, റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹര്‍ഷി ഭരദ്വാജ് എഴുതിയ വൈമാനിക് ശാസ്ത്ര എന്ന പുസ്തകത്തില്‍ വിമാനം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് പറയുന്നുണ്ടെന്നും ദീപക് ജോഷിയുടെ ലേഖനത്തില്‍
വ്യക്തമാക്കുന്നു.

പുസ്തകം വിവാദമായതോടെ വിശദീകരണവുമായി മാസികയുടെ സീനിയര്‍ എഡിറ്റര്‍ ജയ്പാല്‍ സിംഗ് രതി രംഗത്തെത്തി. ലേഖനത്തില്‍ എഴുതിയത് എഴുത്തുകാരന്റെ വാദങ്ങളാണെന്നും തങ്ങള്‍ അതില്‍ കൈകടത്താറില്ലെന്നും ജയ്പാല്‍ പറഞ്ഞു.

Top