ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പുറം ലോകം കാണാത്ത കൈ എഴുത്ത് പ്രതികള്‍ കണ്ടെടുത്തു

ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പുറം ലോകം കാണാത്ത രചനകള്‍ കണ്ടെടുത്തു. 1944 – 48 കാലഘട്ടത്തിലെ ഐന്‍സ്റ്റീന്റെ രചനകളാണ് ഹീബ്രു സര്‍വകലാശാലക്ക് ലഭിച്ചത്. അമേരിക്കയിലുളള ഒരു സംഘടനയാണ് സര്‍വകലാശാലക്ക് രേഖകള്‍ കൈമാറിയത്.

കണക്ക് ഫിസിക്‌സ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ കൈ എഴുത്ത് പ്രതികള്‍ അടങ്ങുന്ന രചനകളെക്കുറിച്ചും എഴുത്തുകളെ കുറിച്ചും ഇനിയും ഏറെ പഠിക്കാനുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നോര്‍ത്ത് കരോലിനയിലെ സ്വകാര്യ സംരംഭകരില്‍ നിന്നാണ് അമേരിക്കന്‍ ഫൗണ്ടേഷന് ഇത് ലഭിച്ചതെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതോടെ ജര്‍മന്‍ പൗരത്വം ഉപേക്ഷിച്ച ഐന്‍സ്റ്റീന്‍ പിന്നീട് അമേരിക്കയിലായിരുന്നു ജീവിച്ചത്. ശാസ്ത്രീയവും വ്യക്തിപരവുമായ എഴുത്തുകള്‍ അദ്ദേഹം ഹീബ്രു സര്‍വകലാശാലക്ക് ഇഷ്ട ദാനം ചെയ്തിരുന്നു. 1921 ലെ ഫിസിക്‌സിനുള്ള നോബേല്‍ പ്രൈസ് നേടിയ ഐന്‍സ്റ്റീന്‍ 1955ല്‍ ന്യൂ ജഴ്‌സിയിലാണ് അന്തരിച്ചത്.

Top