E=mc2 എന്ന ഊർജ്ജ സമവാക്യം എഴുതിയ കത്ത് ലേലത്തിൽ വിറ്റു

ന്യൂയോർക്ക് :  E=mc2 എന്ന ഊർജ്ജ സമവാക്യം എഴുതിയ കത്ത് ലേലത്തിൽ വിറ്റത്  1.2 മില്യൺ ഡോളറിന്.  ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്താണ് ബൂസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർആർ ഓക്ഷൻ ലേലത്തിൽ വിറ്റത്. എന്നാൽ കത്തിന് മൂന്നിരട്ടി കൂടുതൽ പണം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ലോക ശാസ്ത്രത്തെ തന്നെ മാറ്റി മറിച്ച സമവാക്യം ഐൻസ്റ്റീൻ സ്വന്തമായി എഴുതിയ മൂന്ന് കത്തുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നാണ് വിവരം. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജെറുസലേമിലേയും ഐൻസ്റ്റീൻ പേപ്പേഴ്‌സ് പ്രൊജക്ട് ചെയ്യുന്ന ആർക്കിവിസ്റ്റുകളാണ് ഇത് സംബന്ധിച്ച് വിവരം നൽകിയത്. നാലാമത്തെ കത്താണ് ലേലത്തിൽ വിറ്റുപോയത്.

ഇത് ഭൗതിക ശാസ്ത്രലോത്ത് പ്രധാന്യമേറിയ കത്താണെന്ന് ആർആർ ഓക്ഷൻ വൈസ് പ്രസിഡന്റ് ബോബി ലിവിംഗ്‌സ്റ്റൺ പറയുന്നു. ‘E=mc2  എന്ന സമവാക്യത്തിലൂടെ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ സാധിക്കും’ എന്നാണ് പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി ലെറ്റർ ഹെഡിൽ ഐൻസ്റ്റീൻ എഴുതിയിരിക്കുന്നത്. അമേരിക്കാൻ ഫിസിസ്റ്റായ ലുഡ്വിക് സിൽബർസ്റ്റെയിനിന്റെ കയ്യിലുണ്ടായിരുന്ന കത്ത് കൈമാറി കൈമാറി ഒരു അജ്ഞാതനിൽ നിന്നാണ് ലഭിച്ചത് എന്നാണ് വിവരം.

Top