തിരുവനന്തപുരം: മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അമ്മ കറിക്കത്തിക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
മെഡിക്കല്‍ കോളേജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്‌നില്‍ ആഷിഷ് ഭവനില്‍ രവീന്ദ്രന്റെ മകന്‍ അനില്‍. കെ. രവീന്ദ്രനെയാണ് (21) പരിക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂലിപ്പണിക്കാരനായ അനില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. മദ്യലഹരിയില്‍ വീട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കാറുള്ളതായി മെഡിക്കല്‍ കോളേജ് പൊലീസ് പറയുന്നു.
പതിവുപോലെ ഇന്നലെയും മദ്യലഹരിയിലെത്തിയ അനില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ സഹികെട്ടാണ് മാതാവ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് കാലില്‍ വെട്ടിയത്.
അനിലിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കാല്‍ പാദത്തിലാണ് മുറിവേറ്റത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.