തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയതിനും മറ്റ് അനധികൃത പ്രവൃത്തികൾ ചെയ്തതിനും ഇരുപതിനാല് പേരെ സസ്പെൻഡ് ചെയ്തു. ഈ വർഷം ഒക്ടോബർ മുതൽ ഈ മാസം 10 വരെയുണ്ടായ 19 സംഭവങ്ങളിലാണ് നടപടി എടുത്തത്.
ഡ്യൂട്ടി സമയത്ത് മറ്റു കുറ്റകൃത്യങ്ങൾ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മദ്യപാനം സംബന്ധിച്ച പരിശോധന ശക്തമാക്കുമെന്ന് എംഡി ബിജുപ്രഭാകർ അറിയിച്ചു. മാത്രമല്ല യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയാലും കർശന നടപടി സ്വീകരിക്കും.