മദ്യപിച്ച് തര്‍ക്കം; തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: ഓലത്താന്നി പാതിരശേരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. ഇരുവരും മദ്യ ലഹരിയില്‍ വഴക്കുണ്ടാക്കുന്നതിനിടെയാണ് 30കാരനായ മകന്‍ അരുണിനെ അച്ഛന്‍ ശശിധരന്‍നായര്‍ കുത്തിയത്. ശശിധരന്‍നായര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

കുത്തേറ്റ് രക്തം വാര്‍ന്ന നിലയിലാണ് അരുണിനെ കണ്ടെത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവരുടെ വീട്ടില്‍നിന്ന് പൊലീസ് കത്തി കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ നിര്‍മാണ തൊഴിലാളിയും ശശിധരന്‍നായര്‍ ഹോട്ടല്‍ തൊഴിലാളിയുമാണ്.

 

Top