ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മദ്യ വ്യവസായി വിജയ് മല്യ. തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ കണ്ടിട്ടാണ് സര്‍ക്കാര്‍ തന്നെ കുരിശിലേറ്റുന്നതെന്നും ഇതിന് വേണ്ടി അവര്‍ തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്ര കുത്തുകയാണെന്നും മല്യ പറഞ്ഞു.
കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ കൈമാറാന്‍ തയ്യാറാണെന്നും തന്റെ പേരില്‍ ചില കാറുകളും ആഭരണങ്ങളും മാത്രമേയുള്ളൂവെന്നും കോടതി ഉത്തരവനുസരിച്ച് അവര്‍ക്ക് തന്റെ പേരിലുള്ള സമ്പത്ത് മാത്രമേ കൈയ്യടക്കാനാവൂയെന്നും അതിനപ്പറുത്ത് ഒന്നും നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നും മല്യ വ്യക്തമാക്കുകയും ചെയ്തു.
ലണ്ടനിലെ ആഡംബര വീടുകള്‍ ഒന്നും തന്റെ പേരിലല്ല. മക്കളുടേയും അമ്മയുടേയും പേരിലാണ്. അതിനാല്‍ അവര്‍ക്ക് അത് കൈക്കലാക്കാന്‍ സാധിക്കില്ല. ബ്രിട്ടനിലെ തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് പൂര്‍ണവിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം കൈമാറിയാലും താന്‍ ഭവനരഹിതനാകില്ല മല്യ കൂട്ടിച്ചേര്‍ത്തു.