അമൃത്സര്‍: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. സംഭവത്തില്‍ ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തേ ബല്‍വീര്‍ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് അമൃത് സര്, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളില്‍ സംഭവം നടന്നത്. അമൃത്സറില് മാത്രം പതിനഞ്ച് പേര് മരിച്ചു. വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.