ഭൂമിയില്‍ ആണും പെണ്ണും വേണം പെണ്ണ് മാത്രമായി വേണ്ട; സ്വയം ന്യായികരിച്ച് അലന്‍സിയര്‍

മുംബൈ: ‘പെണ്‍ പ്രതിമ’ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അലന്‍സിയര്‍. മഹാരാഷ്ട്രയിലെ കല്ല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. ഞാന്‍ ലോകത്തെ സ്‌നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല.

ഞാന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും ആവശ്യപ്പെടാലോ അത് പോലെ കണ്ടാല്‍ മതിയെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. ഭൂമിയില്‍ ആണും പെണ്ണും വേണം പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല എന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം വീട്ടില്‍ പോലും തിരസ്‌കരിക്കപ്പെട്ട് ഞാന്‍ നാടക ഉദ്ഘാടനത്തിന് വന്ന് നില്‍ക്കുകയാണ്. ഞാന്‍ സ്ത്രീ വിരോധിയായാണ്. അതും വന്ന് നില്‍ക്കുന്നത് പിതൃവേദി എന്ന സംഘടനയുടെ വേദിയിലും. എന്റെ വിധി എന്നല്ലാതെ എന്ത് പറയാനാണ്. ഞാന്‍ പറഞ്ഞത് മനസിലാക്കാതെ എന്നെ ക്രൂശിക്കുന്ന സമൂഹത്തോട് ഇത്തരം തമാശയല്ലാതെ ഞാന്‍ എന്ത് പറയാനാണ്.

എനിക്ക് ഇവിടെ വന്നപ്പോള്‍ ആദ്യം ലഭിച്ച കമന്റ് ഇരിക്കുന്ന കസേര സൂക്ഷിക്കണം എന്നാണ്. എന്നെ കിടത്തിയിരിക്കുകയാണ്. അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം നീ എണിക്കേണ്ടെന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാന്‍ എഴുന്നേറ്റ് നടക്കും.

എന്റെ വീട് മാത്രമല്ല ഈ സമൂഹം തന്നെ എന്റെ വീടാണെന്ന് കരുതുന്ന നാടകക്കാരനാണ് ഞാന്‍. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നല്‍കേണ്ടതെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.

Top