തിരുവനന്തപുരം: നടന്‍ അലന്‍സിയറിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. അലന്‍സിയറിന്റെ പ്രസ്താവന പുരുഷാധിപത്യത്തിന്റെ പ്രതീകമാണെന്നും, നിര്‍ഭാഗ്യകരമെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. പുരുഷധിപത്യത്തിന്റെ ബഹുസ്പുരണമാണെന്നും പുരസ്‌കാര വേദിയില്‍ അങ്ങനെ ഒരു പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍. ആ പ്രസ്താവന തെറ്റല്ലെന്നും പറഞ്ഞതില്‍ ലജ്ജ തോന്നുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര ശില്‍പത്തില്‍ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത കാണാത്തതെന്നും എന്തുകൊണ്ട് പുരുഷനെ സൃഷ്ടിച്ച് വെക്കാന്‍ പറ്റുന്നില്ലെന്നും അലന്‍സിയര്‍ ചോദിച്ചു.
അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും എന്നായിരുന്നു അവാര്‍ഡ് വാങ്ങിയ ശേഷം അലന്‍സിയര്‍ പറഞ്ഞത്.