ലക്ഷദ്വീപിനു സമീപം ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായാണ് ന്യൂനമര്‍ദ്ദം ഉണ്ടാകുന്നത്. ബുധനാഴ്ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Top