ന്യൂഡല്‍ഹി: അപകടകരമായ വിധത്തിലുള്ള അന്തരീക്ഷ മലിനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി.
നിലവിലെ സ്ഥിതിവിശേഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാനത്ത് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വിളവെടുപ്പിന് ശേഷം കത്തിച്ചതിനെത്തുടര്‍ന്നാണ് രാജ്യതലസ്ഥാനത്ത് മലിനീകരണത്തോത് ഉയര്‍ന്നത്.
ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും, കാഴ്ചാ പരിധി 200 മീറ്ററില്‍ താഴെയായതിനാല്‍ ഡ്രൈവര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്ന ദോഷമാണ് ഒരാള്‍ക്കുണ്ടാക്കുകയെന്ന് സര്‍ ഗംഗ റാം ആശുപത്രി ചെസ്റ്റ് സര്‍ജറി ചെയര്‍മാന്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.