തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായിതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഇന്നും ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്നും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നു രാത്രി 11.30 വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
തീരദേശവാസികളും വിനോദങ്ങള്‍ക്കായി കടല്‍ത്തീരത്തെത്തുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.