കടലാക്രമണം രൂക്ഷം: കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

costal

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം.കേരളത്തിന്റെ തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലാണ് ഭീമന്‍ തിരകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു. തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കടലാക്രമണം മൂലം തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതും രണ്ടു ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. അതിനാല്‍ ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും, കടലില്‍നിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും ബോട്ടുകള്‍ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാന്‍ അവ നങ്കൂരമിടുമ്പോള്‍ നിശ്ചിത അകലം പാലിക്കണമെന്നും വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Top