ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം; മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിപ്പ് നല്‍കി

വിഴിഞ്ഞം: ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിപ്പ് നല്‍കി.വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ നിന്ന് തീരദേശ മേഖലയിലും മത്സ്യ ഗ്രാമങ്ങളിലും വാഹന അനൗണ്‍സ്‌മെന്റും ബോട്ടില്‍ ലൗഡ് സ്പീക്കര്‍ മുഖേനയും, ബോട്ടിലെ വയര്‍ലെസ്സ് സെറ്റ് മുഖേന ആഴക്കടലിലെ ബോട്ടുകാര്‍ക്കും ,ബോട്ട് ഓണേഴ്‌സ് നേതാക്കന്‍മാര്‍ക്ക് വാട്ട്‌സ് അപ്പ് വഴിയും ആണ് മുന്നറിപ്പ് നല്‍കിയത് .

വിഴിഞ്ഞം തീരത്തെ ആധനാലയങ്ങള്‍,മത്സ്യ ഭവന്‍ ഓഫീസ്, ട്രേഡ് യൂണിയന്‍ നേതാക്കള്‍,കടലോര ജാഗ്രാതാ സമിതി അംഗങ്ങള്‍, തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെയും മുന്നറിപ്പ് തുടരുമെന്ന് വിഴിഞ്ഞം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. മീനാകുമാരി അറിയിച്ചു.കാലാവസ്ഥാ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കടലില്‍ ഇന്നും പട്രോളിംഗും മെഗാ ഫോണ്‍ മുഖേന അറിയിപ്പും നല്കി.

Top